സ്ഥിരീകരിച്ചു
സ്ഥിരീകരിച്ചു
Web Desk Published: Feb 22, 2025, 7:23 PM IST
18 ദിവസത്തിനുള്ളില്‍ 3 ലക്ഷത്തിലധികം പേര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ്, 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' വന്‍ വിജയം
follow-google
Follow
Screening crossed three lakh 16644 people were suspected of having cancer and 37 people confirmed of cancer
Notification
Get Notification Alerts
Allow
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം (3,07,120) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1381 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
സ്‌ക്രീന്‍ ചെയ്തതില്‍ 16,644 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Latest Videos
ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നതാണ്.
2,80,161 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്‌ക്രീനിംഗ് നടത്തി. അതില്‍ 9,585 പേരെ (3 ശതമാനം) സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 1,91,908 പേരെ ഗര്‍ഭാശയഗള കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 7,460 പേരെ (4 ശതമാനം) തുടര്‍ പരിശോധനയ്ക്കായും 1,39,856 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 943 പേരെ (1 ശതമാനം) തുടര്‍ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 37 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.
സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മണമ്പൂർ പഞ്ചായത്തിലെ 'അഗതിരഹിത കേരളം' ഇനി മുടങ്ങില്ല, 96 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Tag Imagetags
cancer screening
Read More
Related Posts
kerala man died after train hit in rajasthan
രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ, അപകടം ദില്ലിയിലേക്കുള്ള യാത്രക്കിടെ
muralee thummarukudy criticize sfi on t p sreenivasan attacking controversy
'ന്യായം കൊള്ളാം'; ടിപി ശ്രീനിവാസൻ പറഞ്ഞത് ഇതാ, പോസ്റ്റ് തർജ്ജമ ചെയ്ത് തുമ്മാരുക്കുടി, എസ്എഫ്ഐക്ക് വിമർശനം
CM Pinarayi should break his silence and intervene in the problem of Asha workers says KC Venugopal
പരാക്രമം സ്ത്രീകളോടല്ല, ദുരഭിമാനം വെടിയണം, മൗനം മാറ്റി മുഖ്യമന്ത്രി ആശ വർക്കർമാരുടെ പ്രശ്നത്തിൽ ഇടപെടണം: കെ സി
Police instructed to give location permission in apps
അങ്ങനെ എല്ലാ ആപ്പുകളെയും സമ്മതിച്ച് കൊടുക്കരുതേ..! ലൊക്കേഷൻ അനുമതി നൽകുന്നതിൽ പൊലീസ് നിർദേശം
Protest in Aralam locals will not allow the dead body to be moved without the arrival of the collector
കാട്ടാന ആക്രമണം; ആറളത്ത് പ്രതിഷേധം, കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ, നാളെ ഹർത്താൽ
Recent articles
kerala man died after train hit in rajasthan
രാജസ്ഥാനിൽ മലയാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ, അപകടം ദില്ലിയിലേക്കുള്ള യാത്രക്കിടെ
koyilandy native woman died due to amoebic-encephalitis
കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
muralee thummarukudy criticize sfi on t p sreenivasan attacking controversy
'ന്യായം കൊള്ളാം'; ടിപി ശ്രീനിവാസൻ പറഞ്ഞത് ഇതാ, പോസ്റ്റ് തർജ്ജമ ചെയ്ത് തുമ്മാരുക്കുടി, എസ്എഫ്ഐക്ക് വിമർശനം
Indian Army Chief General Upendra Dwivedi embarks on official visit to France
ലക്ഷ്യം പ്രതിരോധ മേഖലയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തമാക്കുക; ഇന്ത്യൻ കരസേന മേധാവിയുടെ ഫ്രഞ്ച് സന്ദർശനം തുടങ്ങി
Car accident in Bilaspur 6 Thiruvananthapuram natives injured after returning from Kumbh Mela
ബിലാസ്പൂരിൽ വാഹനാപകടം; കുംഭമേള കഴിഞ്ഞ് മടങ്ങിയ 6 തിരുവനന്തപുരം സ്വദേശികൾക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
Recent videos
news hourshashi tharoor
തരൂരിന്റെ സ്വപ്‌നം പൂവണിയുമോ? | കാണാം ന്യൂസ് അവർ
Officer on Duty Review: A Fast-Paced Narrative | Vibe Padam
'ഫാസ്റ്റായി പോകുന്ന കഥ, സ്പൂൺ ഫീഡിങ് ഇല്ല'| Officer on duty Review | Vibe Padam
Essential Financial Planning for Your Twenties
ഇരുപതുകളിലേ ശ്രദ്ധിച്ചു തുടങ്ങാം! വിട്ടുപോകരുത് ഈ സാമ്പത്തിക കാര്യങ്ങൾ
Malayalam Cinema: Before & After Manjummel Boys
'മലയാള സിനിമ, മഞ്ഞുമ്മൽ ബോയ്സിന് മുമ്പും പിമ്പും' | Manjummel Boys
Unforgettable Moments: A Bittersweet Cinematic Journey
'ഒരിക്കലും മറക്കാനാവാത്തത് സംഭവിച്ചു, സന്തോഷവും സങ്കടങ്ങൾ തന്ന സിനിമ' | Manjummel Boys
About Terms of Use Privacy Policy
© Copyright 2025 As
ianet News Media & Entertainment Private Limited | All Rights Reserved
Comments
Post a Comment